Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks Out

Thrissur

മ​റ്റ​ത്തൂ​രിലെ ഫ​ര്‍​ണീ​ച്ച​ര്‍ നി​ര്‍​മാ​ണസ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം

മ​റ്റ​ത്തൂ​ര്‍: അ​വി​ട്ട​പ്പി​ള്ളി ചാ​ഴി​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ​ര്‍​ണീ​ച്ച​ര്‍ നി​ര്‍​മാ​ണ സ്ഥാ​പ​നം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ പു​ലര്‍​ ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി തീ​യ​ണ​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു.

സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മോ​ട്ടോ​റു​ക​ളും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും മ​ര​ഉ​രു​പ്പ​ടി​ക​ളും തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ചു. പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തേ​വ​ര്‍​പ്പാ​ടം സ്വ​ദേ​ശി പ​ള്ളി​പ്പു​റ​ത്ത് ശ​ര​വ​ണ​ന്‍റേ​താ​ണു സ്ഥാ​പ​നം.

Kerala

തി​രൂ​രി​ൽ ബേ​ക്ക​റി ക​ട​യി​ൽ തീ​പി​ടു​ത്തം : 20 ല​ക്ഷ​ത്തി​ന്‍റെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 5.30നാ​ണ് സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ നാ​ല യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തി​രൂ​രി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ് ക​ട​യു​ട​മ.

International

ന​ഴ്സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു

ഫി​ലാ​ഡെ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡെ​ൽ​ഫി​യ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടി​ത്ത​ത്തി​ലും ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വാ​ത​ക​ച്ചോ​ർ​ച്ച​യാ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണം. വാ​ത​ക​ച്ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​നാ സം​ഘം എ​ത്തി​യ സ​മ​യ​ത്താ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. 174 പേ​രെ കി​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള ന​ഴ്സിം​ഗ് ഹോം ​ആ​ണി​ത്. അ​ഞ്ചു പേ​രെ ക​ണാ​താ​യി​ട്ടു​ണ്ട്.

Kerala

ഗ്യാ​സ് ലീ​ക്കാ​യി, ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം. തി​രു​മ​ല തൃ​ക്ക​ണ്ണ​പു​രം രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘രാ​ജ​ൻ' ഓ​ട്ടോ മൊ​ബൈ​ലി​സി​ൽ പൊ​ളി​ക്കു​വാ​ൻ ഇ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പം തീ ​ക​ണ്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ഴ​യ ലോ​റി​ക​ളു​ടെ കാ​മ്പി​നു​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കു​വാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സി​ലി​ണ്ട​റു​ക​ളും സേ​ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് വ​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ​നി​ന്ന് ഗ്യാ​സ് ലീ​ക്കാ​യി തീ ​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് തീ ​പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​ലെ തീ ​അ​ണ​യാ​തെ പ​രി​സ​ര​ത്ത് കി​ട​ന്ന​താ​ണ് ഗ്യാ​സ് ലീ​ക്ക് ചെ​യ്ത​തോ​ടെ ക​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ്യോ​സ്ഥ​ർ പ​റ​ഞ്ഞു.

District News

എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ഗ്നിബാ​ധ, വീ​ട് ക​ത്തിന​ശി​ച്ചു

പീ​രു​മേ​ട്: റാ​ണി​കോ​വി​ല്‍ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ അ​ഗ്നിബാ​ധ. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ര​ണ്ടു വീ​ടു​ക​ൾക്കു ഭാ​ഗിക​മാ​യി തീപിടിച്ചു. റാ​ണി ഗ​ണേ​ശ​ൻ എ​ന്നയാ​ളു​ടെ വീ​ടാ​ണ് ക​ത്തിന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാണ് തീ ​പ​ട​രു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വൈ​ദ്യു​തി ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.
വീ​ടി​നു​ള്ളി​ലുണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തീയ​ണ​യ്ക്കു​ക​യും ചെ​യ്തു. അ​പ​ക​ടസമയത്ത് വീ​ട്ടി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Corehub Up